A LEFTIST TRADE UNION (GOVT. SERVICE ASSOCIATION)ACTIVIST IN THIRUVANANTHAPURAM,KERALA,INDIA.
Monday, 19 April 2010
കേരളത്തിന്റെ ഒരു നാണക്കേട് ഒഴിവായി
കേരളത്തെ കുറിച്ചോ തിരുവനന്തപുരത്തെ കുറിച്ചോ ഒന്നും അറിയാതെ അച്ഛന്‍ വഴിയോ അമ്മ വഴിയോ ജന്മം കൊണ്ടോ മാത്രം മലയാളത്തെ കുറിച്ച് കേട്ടറിവുള്ള ഈ അന്താരാഷ്‌ട്ര അരാഷ്ട്രീയക്കാരന്‍, അമേരിക്കന്‍ താല്പര്യം ഇന്ത്യന്‍ വിദേശ നയതന്ത്ര ബന്ധങ്ങളില്‍ ഒരു നയമായി തന്നെ ബോധപൂര്‍വം ഉള്‍പ്പെടുത്താന്‍, ചേരിചേരാ നയത്തില്‍ നിന്നും സോഷ്യലിസ്റ്റ് പക്ഷപാതിത്വത്തില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയ മനസ്സിനെ മാറ്റിയെടുക്കാന്‍, തുറന്ന അമേരിക്കന്‍ പക്ഷപാതിയായ മന്മോഹന്സിങ്ങിനു ഒരു കൈ സഹായമായി ഇടപെടാന്‍, ആരുടെയൊക്കെയോ എവിടത്തെയോ തീരുമാനപ്രകാരം തിരുവനന്തപുരത്തു നിന്ന് പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ് ടിക്കെറ്റില്‍ മത്സരിക്കാനും, ബിജെപി-വര്‍ഗീയ വിരുദ്ധ ചിന്താഗതിയുടെയും ബോധപൂര്‍വമായ ഇടതുപക്ഷ വിരുദ്ധവും സാമ്രാജ്യത്ത്വ അനുകൂലവും ആയ മാധ്യമ പ്രചാരണത്തിന്റെയും ഇടതുപക്ഷത്തെ ഒറ്റുകാരുടെ കൂട്ടിക്കൊടുപ്പിന്റെയും പരിണിതഫലമായി രൂപം കൊണ്ട തരംഗത്തില്‍ തിരുവനന്തപുരത്തിനു തന്നെ നാണക്കേട് സൃഷ്ടിച്ചുകൊണ്ട് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനും വീണ്ടും കേരളത്തിന്റെ പാരമ്പര്യത്തിന് അഭിമാനക്ഷതം ഏല്‍പ്പിക്കുന്ന രീതിയില്‍ വളഞ്ഞ വഴിയില്‍ തോമസ് മാഷിനെപ്പോലെ കേന്ദ്ര മന്ത്രിസഭയില്‍ ഒരു സഹമന്ത്രിയാകാനും നിയോഗിക്കപ്പെട്ട ഈ "ശശി തരൂര്‍" എന്ന മഹാനുഭാവനെ, ഇന്ത്യക്ക് തന്നെ ഒരു മാനക്കേട് ആകുന്നതിനു മുന്‍പേ, മന്മോഹനും അമേരിക്കന്‍ പക്ഷപാതികള്‍ക്കും ഇഷ്ടക്കേട് നിലനിര്ത്തിക്കൊണ്ടു തന്നെ, മന്ത്രിസഭയില്‍ നിന്നൊഴിവാക്കാന്‍ ധീരമായി തീരുമാനിച്ച സോണിയക്കും പ്രണാബിനും ആന്റണിക്കും നൂറു നമസ്കാരം ഈ മലയാളി നേരുന്നു.
Subscribe to:
Posts (Atom)