A LEFTIST TRADE UNION (GOVT. SERVICE ASSOCIATION)ACTIVIST IN THIRUVANANTHAPURAM,KERALA,INDIA.
Friday, 14 January 2011
ട്രേഡ് യുണിയന്‍ അവകാശങ്ങളും സര്‍ക്കാര്‍ ജീവനക്കാരും-കണ്വെന്ഷന്
കേരളത്തിലെ ഏജീസ് ഓഫീസില്‍ നടക്കുന്ന സംഘടനാപ്രവര്‍ത്തനസ്വാതന്ത്ര്യനിഷേധത്തിനും ജനാധിപത്യധ്വംസനത്തിനും ആഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് അസോസിയേഷന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ-ഓഫീസിലെയും ഇന്ത്യന്‍ ആഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് ഡിപാര്‍ട്ട്മേന്റിലെയും അധികാരികള്‍ തുടര്‍ന്നുപോരുന്ന പ്രതികാരമനോഭാവത്തോടെയുള്ള ശിക്ഷാനടപടികള്‍ക്കും എതിരെ ഏജീസ് ഓഫീസ് ജീവനക്കാര്‍ ഒരു കണ്വെന്ഷന് ചേരുന്നു.-തിരുവനന്തപുരം പുളിമൂട്ടിലുള്ള ബാങ്ക് എംപ്ലോയീസ് യുണിയന്‍ ഹാളില്‍ ജനുവരി 15 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്. സഖാവ് ടി. ശിവദാസമേനോന് ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ സഖാക്കള്‍ എ. സമ്പത്ത് എം.പി, പന്ന്യന്‍ രവീന്ദ്രന് എക്സ്.എം.പി, വി. ശിവന്‍കുട്ടി എം.എല്‍.എ, എം. എസ്. രാജ (സെക്രടറി ജനറല്‍, ആള് ഇന്ത്യ ആഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് അസോസിയേഷന്), എം. കൃഷ്ണന് (സെക്രടറി ജനറല്‍, നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് ആന്‍ഡ് ജനറല്‍ സെക്രടറി, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേര്‍സ്, കേരള സ്റ്റേറ്റ് കമ്മിറ്റി), പി.വി. ജോസ് (പ്രസിഡന്റ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് കമ്മിറ്റി) എന്നിവര്‍ സംസാരിക്കുന്നതായിരിക്കും. "ട്രേഡ് യുണിയന്‍ അവകാശങ്ങളും സര്‍ക്കാര്‍ ജീവനക്കാരും" എന്ന വിഷയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രഖ്യാപന രേഖ സ: വി. ശ്രീകുമാര്‍ (അഡിഷനല്‍ സെക്രടറി ജനറല്‍, ആള് ഇന്ത്യ ആഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് അസോസിയേഷന്) അവതരിപ്പിക്കും. ആഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് അസോസിയേഷന് ചെയര്മാന് സ: കെ. കമലാസനന് അധ്യക്ഷത വഹിക്കുന്ന കണ്‍വെന്‍ഷനില്‍ കണ്‍വീനര്‍ സ: കെ.എന്‍. വിജയകുമാര്‍ സ്വാഗതവും അക്കൌണ്ട്സ് അസോസിയേഷന് കാറ്റഗറി-2 പ്രസിഡന്റ് സ: എന്‍.എന്‍. ബാലചന്ദ്രന് നന്ദിയും പറയും. എല്ലാ സര്‍വീസ്-ട്രേഡ് യുണിയന്‍ പ്രവര്‍ത്തകരെയും ജനാധിപത്യവിശ്വാസികളെയും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.http://www.deshabhimani.com/Profile.php?user=201479
Subscribe to:
Posts (Atom)