എന്റെ സര്‍വീസ്ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍
ഫെബ്രുവരി 5, 2015 - എന്റെ സര്‍ക്കാര്‍ സര്‍വീസ് ജീവിതം തുടങ്ങിയിട്ട് 25 വര്‍ഷം തികഞ്ഞ് 26-ആo വര്‍ഷത്തിലേക്ക് കടന്ന ദിവസം. 1990 ഫെബ്രുവരി 5-ന് ന്യൂദില്ലിയിലെ യു.പി.എസ്.സി. ഓഫീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് ആയി സര്‍വീസില്‍ പ്രവേശിച്ച ഞാന്‍ ഇന്നും ക്ലര്‍ക്കായി തന്നെ സേവനം തുടരുന്നു. ഇടക്ക് പ്രൊമോഷന്‍ ലഭിച്ചില്ലെന്നല്ല. '90 ആഗസ്തില്‍ കേരള സെന്‍സസ് ഡയറക്റ്ററേറ്റില്‍ ക്ലര്‍ക്ക്-കം-കാഷ്യര്‍ ആയി ഡെപ്യൂട്ടേഷനില്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. '92 നവംബറില്‍ ഏജീസ് ഓഫീസില്‍ ക്ലര്‍ക്ക് ആയി നിയമനം കിട്ടിയതിനെ തുടര്‍ന്ന് ഡിസംബര്‍ 4-ന് ക്ലര്‍ക്ക്/ടൈപ്പിസ്റ്റ് ആയി ജോലിയില്‍ പ്രവേശിച്ചു. '96-ലെ 5-)൦ ശമ്പള കമ്മീഷന്‍ ശുപാര്‍ശകളുടെ ഭാഗമായി വന്ന ACP സ്കീം അനുസരിച്ച് ഒരേ തസ്തികയില്‍ 12 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രേഡ് പ്രൊമോഷന്‍ ലഭിക്കും. അങ്ങനെ 2002 ഫെബ്രുവരിയില്‍ അക്കൗണ്ടന്‍റ് തസ്തികക്കുള്ള ശമ്പള സ്കെയില്‍ ലഭിച്ചു. 2006 ജനുവരി 1-ന് അക്കൗണ്ടന്‍റ് ആയി പ്രൊമോഷന്‍ ലഭിച്ചു. പക്ഷെ 2006 നവംബര്‍ 30-ന് ഓഫീസിലെ സഹപ്രവര്‍ത്തകനും സഖാവും ആയ സ: എസ്.വി. സന്തോഷ്കുമാറിനെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് (ഏജീസ് ഓഫീസില്‍ ചെയ്യേണ്ട പെന്‍ഷന്‍ ജോലികള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ഔട്ട്‌സോഴ്സ് ചെയ്തതിലെ അശാസ്ത്രീയതയും അപ്രായോഗികതയും ജീവനക്കാരുടെ ഒരു പരിശീലനയോഗത്തില്‍ എ.ജി.യോട് തന്നെ ചൂണ്ടിക്കാണിച്ചത് ഇഷ്ടപ്പെടാഞ്ഞ എ.ജി. അവിടെ വെച്ച് തന്നെ സന്തോഷിനെ സസ്പെന്‍ഡ് ചെയ്യുന്നതായി പ്രഖ്യാപിക്കുകയായിരുന്നു) നടന്ന ഒരു നിമിഷം പോലും ഓഫീസ് ജോലി തടസ്സപ്പെടുത്താതെയും പണിമുടക്കാതെയും ഉള്ള പ്രതിഷേധസമരത്തില്‍ പങ്കെടുത്തതിന് കള്ളക്കേസില്‍ പെടുത്തി കള്ളസാക്ഷികളെയും കള്ളവക്കീലിനെയും ഉപയോഗിച്ച് എ.ജി.യെ വഴി തടഞ്ഞതായി തെളിയിച്ച് 2008 ഏപ്രില്‍ 29-ന് എന്നെ വീണ്ടും ക്ലര്‍ക്കാക്കി. '90-ല്‍ 950/- രൂപയായിരുന്നു അടിസ്ഥാന ശമ്പളം എങ്കില്‍ ഇന്നത് 7780/- (5880+1990) ആയെന്നുമാത്രം. പോരാട്ടങ്ങള്‍ തുടരുന്നു. ഏജീസ് ഓഫീസിലെ എന്റെ സംഘടനയായ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന്‍ ലക്ഷങ്ങള്‍ ചെലവാക്കി എനിക്ക് വേണ്ടി കൊച്ചിയിലെ കേന്ദ്ര സര്‍വീസ് ട്രിബ്യൂണലില്‍ തുടങ്ങി സുപ്രീം കോടതി വരെ നിയമപ്പോരാട്ടം നടത്തിയതിനെ തുടര്‍ന്ന് തരം താഴ്ത്തല്‍ ശിക്ഷയുടെ കാലാവധി ആദ്യം 7 വര്‍ഷം എന്ന് തീരുമാനിച്ചെങ്കിലും ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറല്‍ ശ്രീ. കെ.കെ. ശ്രീവാസ്തവ എന്റെ അപ്പീല്‍ പരിഗണിച്ച് ശിക്ഷയുടെ കാലാവധി 5 വര്‍ഷം എന്നാക്കി പുനര്‍നിര്‍ണയിച്ചിരിക്കുന്നു. അതുപ്രകാരം എനിക്ക് 2013 ഏപ്രില്‍ 29 മുതല്‍ അക്കൗണ്ടന്‍റ് ആയി നിയമനം ലഭിക്കണം. അതെ.....പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. വീണ്ടും അതിശക്തമായ പോരാട്ടങ്ങളുടെ നാളുകളാണ് നമ്മുടെ മുമ്പില്‍. പതറാതെ, ഇടറാതെ ഇനിയും മുന്നോട്ട്........ലാല്‍ സലാം....!