Friday 26 February 2010

ലജ്ജിക്കുക നാം ഓരോരുത്തരും

ആരും കണ്ടിട്ടില്ലാത്ത ഒരു സരസ്വതീസങ്കല്പം ഒരു സുന്ദരിയുടെതായപ്പോള്‍ അത് പൂജാ മുറിയില്‍ വെച്ച് ആരാധിക്കാം. ഒരു ചിത്രകാരന്റെ ഭാവനയില്‍ അതിനു വേറൊരു ഭാവവും രൂപവും വന്നപ്പോള്‍ അത് വരച്ച ചിത്രകാരന്റെ ജാതി നോക്കി -കൊള്ളൂല്ല; അയാള്‍ പടിഞ്ഞാറിന്റെ അടിമയുമല്ല-എങ്കില്‍ അയാളെ കൊല്ലുക തന്നെ. ആക്രോശമായി; ഭീഷണിയായി. അയാള്‍ നാട് വിട്ടു പലായനം ചെയ്തപ്പോള്‍ ഒരിക്കലും ഒരു പ്രദേശത്തും തിരിച്ചുവരാതിരിക്കാന്‍ രാജ്യത്തെ ആയിരത്തോളം കോടതികളില്‍ അയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍..എന്നിട്ടിപ്പോള്‍ ഈ വര്‍ഗീയ ഭ്രാന്തന്മാരോട് മാപ്പ് പറഞ്ഞാല്‍ തിരിച്ചു വരാന്‍ അനുവദിക്കാമത്രേ!! രാജ്യം ഒരു ഭ്രാന്താലയം ആയിരിക്കുന്നു. ഭാരതത്തിന്റെ പാരമ്പര്യം ഹിന്ദു മതത്തിന്റെയല്ല. ഇന്ന് ഹിന്ദു മതം എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണ മതം ആണ്. അത് ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം മാനിക്കുന്ന പാരമ്പര്യം അല്ല. വിശ്വാസിക്കും അവിശ്വാസിക്കും ഒരേ പോലെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ജനാധിപത്യത്തില്‍ അടിയുറച്ചതാണ്. ഹിന്ദു-മുസ്ലിം വര്‍ഗീയ വാദികള്‍ക്ക് വേണ്ടി മുട്ട് മടക്കുന്ന; നട്ടെല്ലില്ലാത്ത ഒരു ഭരണകൂടം-രാജ്യത്തെ പൌരനു സ്വതന്ത്രമായി ജീവിക്കാന്‍ ആകുന്ന അവസ്ഥ നല്‍കാന്‍ കഴിവില്ലാത്ത ഭരണക്കാരും കോടതിയും സെകുലര്‍ എന്ന് നൂറു വട്ടം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഈ രാജ്യത്തെ എവിടെ എത്തിച്ചിരിക്കുന്നു എന്ന് നോക്കുക...നാം ഓരോരുത്തരും ഇതിനു ഉത്തരവാദികള്‍ ആണ്...വയോവൃദ്ധനായ ഈ കലാകാരനെ അദ്ദേഹത്തിന്‍റെ ജന്മദേശത്ത്, സ്വന്തം മണ്ണില്‍ ജീവിക്കാനും മരിക്കാനും അവകാശം നല്‍കാത്ത ഈ അവസ്ഥക്ക് അദ്ദേഹത്തോട് നമുക്ക് മാപ്പ് ചോദിക്കാം, മാപ്പര്‍ഹിക്കുന്നില്ല നാം എങ്കിലും...

4 comments:

  1. എം എഫ് ഹുസ്സൈന്‍ ഇന്ത്യന്‍പൌരത്വം തിരിച്ചുനല്‍കിയതായി വാര്‍ത്തയുണ്ട്.നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയ്ക്കുപോലും എടുക്കുന്നില്ലല്ലോ...shame..

    ReplyDelete
  2. നന്ദി സക്കറിയ താങ്കളുടെ കമെന്റിനു, നമ്മുടെ പത്രങ്ങളും രാഷ്ട്രീയപ്പാര്ടികളെ പോലെ ജാതി-മത-കച്ചവട താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്ത്തമായ അജണ്ട വെച്ച് പ്രവര്‍ത്തിക്കുന്നവരാണ്.

    ReplyDelete
  3. അല്ല സത്യത്തില്‍ ഈ ദൈവങ്ങളെ തുണി ഉടുപ്പിച്ചതാരാണ്?
    അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ദൈവങ്ങളുടെ നഗ്ന ചിത്രങ്ങള്‍ കൊത്തിവേക്കാം.ഇവിടെ ഒരു കലാകാരന്‍ അത് വരച്ചപ്പോള്‍ വലിയ ബഹളമായി.
    ഇതിന്റെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്.അത് വരച്ചത് ഒരു മുസല്മാനാനെന്നത് മുതലെടുത്ത്‌ ഇന്ത്യക്കാരെ തമ്മിലടിപ്പിക്കാനുള്ള ചില സ്ഥാപിത താല്പ്പര്യക്കാരുടെ ഗൂഡ തന്ത്രങ്ങളാണ് ഇവ.ഇവയെ ചെറുക്കേണ്ടത്,പ്രതികരണ ശേഷിയുള്ള ഇന്ത്യക്കാരുടെ കര്‍ത്തവ്യമാണ്.അതിനായി ഞാനും ഉണ്ട് ഒപ്പം.അഭിവാദ്യങ്ങള്‍ സഖാവേ..ലാല്‍ സലാം.

    ReplyDelete
  4. പ്രത്യഭിവാദ്യങ്ങള്‍ സഖാവേ...!!

    ReplyDelete