നുണ മാത്രം പറയുകയും മറ്റുള്ളവരെ അത് സത്യമാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരെ നമ്മൾ എങ്ങനെ തിരിച്ചറിയും / മനസ്സിലാക്കും? ഇപ്പോഴത്തെ വളരെ ഗുരുതരമായ പ്രശ്നമാണിത് എന്നാണ് എനിക്ക് തോന്നുന്നത്. മാ.പ്ര.കളെ നമുക്ക് അറിയാം. അവരെ ഒന്നുകിൽ ഒഴിവാക്കാം. അല്ലെങ്കിൽ ആ ബോധത്തോടെ നമുക്ക് അവരെ കേൾക്കാം/കാണാം/വായിക്കാം. പക്ഷെ നേരിട്ടും സോഷ്യൽ മീഡിയയിലും നമ്മൾ കാണുന്ന/സംസാരിക്കുന്ന/കേൾക്കുന്ന/വായിക്കുന്ന ആളുകളെ (പരിചയക്കാരെ/സുഹൃത്തുക്കളെ) എങ്ങനെ മനസ്സിലാക്കും എന്നതാണ് എന്റെ പ്രശ്നം. അവരെ തിരുത്താൻ ശ്രമിച്ചിട്ട് കാര്യമില്ല. ചില കാര്യങ്ങൾ അവരുടെ തലയിൽ അങ്ങനെതന്നെ കയറുന്നതാകാം. അല്ലെങ്കിൽ ബോധപൂർവം അവർ നുണ പ്രചരിപ്പിക്കുന്നവരാകാം. രണ്ടായാലും അവരെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. പക്ഷെ അങ്ങനെയുള്ളവരെ തിരിച്ചറിയാൻ കഴിയണം. അതാണ് നമ്മുടെ വെല്ലുവിളി. എല്ലാ സുഹൃത്തുക്കളും യഥാർത്ഥ സുഹൃത്തുക്കളല്ല എന്നുവേണം ആദ്യം മനസ്സിലാക്കാൻ.
No comments:
Post a Comment