Tuesday, 15 September 2009

ഹിപ്പോക്രസിയുടെയും നാട്യങ്ങളുടെയും ലോകത്ത് ഞാനും എന്‍റെ വിചാരങ്ങളും പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഞാന്‍ കാരണം ഒന്നും വേണ്ട. ഭീരുത്വമോ ഒഴിഞ്ഞു മാരലോ അല്ല.

8 comments:

 1. എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു

  ReplyDelete
 2. താങ്കള്‍ എന്‍.എഫ്‌.പി.ഇ. മെമ്പര്‍ ആണോ?എന്റെ അച്ഛന്‍ അതിന്റെ കാസറഗോഡ് ജില്ലാ ചെയര്‍മാന്‍ ആണ്.

  ReplyDelete
 3. ഹിപ്രോ ക്രസിയേ പേടിച്ച്‌ ഒളിഞ്ഞിരിക്കണ്ട ബ്ളോഗ്ഗ്‌ എല്ലാ തുറന്നെഴുതാനുള്ള അവസരം തരുന്നുണ്ട്‌... അതുകോണ്ട്‌ വിഷമിക്കേണ്ട... ഒരു തുറന്നെഴുത്ത്‌ ചേട്ടന്‍റെ ഭാഗത്തു നിന്നു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... എല്ലാ പ്രോത്സാഹനങ്ങളും ഉണ്ടാകും.. ഭാവുകങ്ങള്‍

  ReplyDelete
 4. "എന്നും കൂടെ ഉണ്ടാകും എന്ന് കരുതിയ ചിലര്‍, ഉണ്ടാകുമായിരുന്ന പല നേട്ടങ്ങളും ആര്‍ക്കു വേണ്ടി നഷ്ടപ്പെടുത്തിയോ അവര്‍, എന്നെ തള്ളിപ്പരഞ്ഞപ്പോള്‍, പിന്നെ ആരെയും വിശ്വാസം ഇല്ലാതെയായി"...read ur comment...robert browning inte "the patriot"ile varikal oorma vannu...pls read the poem...


  It was roses, roses, all the way,
  With myrtle mixed in my path like mad.
  The house-roofs seemed to heave and sway,
  The church-spires flamed, such flags they had,
  A year ago on this very day!

  II

  The air broke into a mist with bells,
  The old walls rocked with the crowds and cries.
  Had I said, "Good folks, mere noise repels—
  But give me your sun from yonder skies!"
  They had answered, "And afterward, what else?"

  III

  Alack, it was I who leaped at the sun,
  To give it my loving friends to keep.
  Nought man could do have I left undone,
  And you see my harvest, what I reap
  This very day, now a year is run.

  IV

  There's nobody on the house-tops now—
  Just a palsied few at the windows set—
  For the best of the sight is, all allow,
  At the Shambles' Gate—or, better yet,
  By the very scaffold's foot, I trow.

  V

  I go in the rain, and, more than needs,
  A rope cuts both my wrists behind,
  And I think, by the feel, my forehead bleeds,
  For they fling, whoever has a mind,
  Stones at me for my year's misdeeds.

  VI

  Thus I entered Brescia, and thus I go!
  In such triumphs, people have dropped down dead.
  "Thou, paid by the World,—what dost thou owe
  Me?" God might have questioned; but now instead
  'Tis God shall requite! I am safer so.


  thankalk ente aasamsakal

  ReplyDelete
 5. താങ്കളുടെ നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും നന്ദി, ജ്യോത്സ്ന. എന്നെ കാണാനും കേള്‍ക്കാനും തീരുമാനിച്ച എഴുത്ത് മാഗസിനും അതിന്റെ അമരക്കാര്‍ക്കും നന്ദി. ചെപ്രക്കും ശ്രീകുമാറിനും എന്റെ നന്ദി. പല്ലശ്ശനയും അഭിജിത്ത് മടിക്കുന്നും മടിക്കാത്തത് പോലെ എനിക്കാവില്ല. കാരണം ഞാന്‍ എന്റെ സഖാക്കളെ സ്നേഹിക്കുന്നു.....ഇനി അവരെല്ലാമോ അല്ലെങ്കില്‍ അവരില്‍ ആരെന്കിലുമോ എന്റെ സഖാകള്‍ അല്ലാതായാലും...!

  ReplyDelete
 6. സുഹൃത്തേ,
  Leftist trade union (central govt. service association) activist
  എന്നതിനെ അതിന്റേതായ അർഥത്തിൽ കാണാൻ ശ്രമികുമ്പോഴും
  വിട്ടുപോകുന്ന ചിലതുണ്ട്.....
  മറക്കാൻ ശ്രമിച്ചാലും മനസ്സിൽ പറ്റിപ്പിടീച്ചിരിക്കുന്ന ചില ചുവന്ന ചിത്രങ്ങൾ.....

  ഇടത് വലത്തേക്കു ചായുമ്പോൾ,
  ചുവപ്പിനു നിറം മങ്ങുമ്പോൾ,

  ലാൽ സലാം എന്ന രണ്ടൂ വാക്കുകൾക്കൊപ്പം കെട്ടു പോയ ബീഡിയും തണൂത്തു പോയ വിപ്ലവവും ആർക്കും വേണ്ടാതാകുമ്പോൾ,

  Silence is argument carried out by other means
  എന്ന ചെ യുടെ വാക്യം പോലും നിശബ്ധതക്കു ഒരു ന്യായീകരണമല്ല......


  നരച്ചു പോയ കുറ്റിത്താടിക്കിടയിൽ വിപ്ലവം തിരഞ്ഞു പോകും മുൻപ് ഒന്നു ചിന്തിക്കൂ,

  പടുത്തുയർത്തേണ്ടത് ഇന്ത്യയെ ആണ്.....
  ഒന്നിനും കൊള്ളാത്ത ആശയങ്ങളുടെയും
  ഒരിക്കലും വേണ്ടാത്ത അവകാശങ്ങളുടെയും ഒരു കുപ്പത്തൊട്ടിയെ അല്ല......


  ഉറക്കെ മുദ്രാവക്യം വിളിക്കും മുൻപ് ഒന്നു നിൽക്കൂ...

  അണിഞ്ഞ മുഖംമൂടികൾക്കുള്ളിൽ,
  ഭയം ഒളിഞ്ഞിരിക്കുന്നു......
  എനിക്കതു കാണാം.....

  ദിലീപ്.....

  ReplyDelete
 7. വിമര്‍ശനതിന്റെ പിന്നിലെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ട്..അതിനാല്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നില്ല. പക്ഷെ മറുപടി പറയണമല്ലോ..ഇടതു വലത്തോട്ട് ചായുന്നില്ല. ഇടതിന്റെ നിലപാട് യഥാര്‍ഥത്തില്‍ മനസ്സിലാക്കാത്തവരോ മനസ്സിലായതുകൊണ്ട് ഭയക്കുന്നവരോ ആണ് ഈ വലതുപക്ഷ ചായ്വിന്റെ വഷളത്തരം എഴുന്നള്ളിക്കുന്നത്. അതുകൊണ്ടു തന്നെ ചുവപ്പിനു നിറം മങ്ങിയിട്ടുമില്ല. മാര്‍ക്സ് മൂലധനം എഴുതിയ കാലത്തോ കൃഷ്ണപിള്ളയും ഇ എം എസും ഇടതുപക്ഷ കോണ്‍ഗ്രസ്സിനെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആക്കി മാറ്റിയ കാലത്തോ മാത്രമല്ല ഇന്നത്തെ സാമ്പത്തികത്തകര്ച്ചയുടെ കാലത്തും പണിയെടുക്കുന്നവന്റെ ഈ പ്രത്യയശാസ്ത്രത്തിനും വിപ്ലവത്തിനും പ്രസക്തിയുണ്ട്. പക്ഷെ കല്ലും അമ്പും വില്ലും മാത്രമല്ല ഇന്നത്തെ ആയുധം എന്ന് മാത്രം. അറിവും അക്ഷരവും അധ്വാനവും ആത്മാര്‍ഥതയും സഹജീവിയോടുള്ള സ്നേഹവും ഔദാര്യങ്ങള്‍ നിരാകരിക്കാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും കീഴടങ്ങാതെ പോരാടാനും ഉള്ള മനസ്സും ഇന്നത്തെ തൊഴിലാളിക്കുണ്ട്. പരിക്കുകള്‍ മാത്രമേ നേടാന്‍ ആയിട്ടുള്ളൂ ഇതുവരെ. സ്വന്തം കാര്യം മാത്രം നോക്കി മാറി നിന്നിരുന്നെങ്കില്‍ പോലും കിട്ടുമായിരുന്ന നേട്ടങ്ങള്‍ അനവധിയാണ്. ഇപ്പോഴും മനസ്സില്‍ ആഗ്രഹിക്കുന്നത് പോലുള്ള പ്രതികരണത്തിനും പോരാട്ടത്തിനും ഞാന്‍ ജീവിക്കുന്ന സമൂഹം മടിക്കുന്നതിലുള്ള ദുഃഖം മാത്രമേയുള്ളൂ. താങ്കളുടെ കാഴ്ച്ചശക്തിയുടെ പോരായ്മയോ കാഴ്ചപ്പാടിന്റെ കുഴപ്പമോ ആണ് കാണേണ്ടത് കാണേണ്ട വിധത്തില്‍ കാണാന്‍ ആകാത്തതും നേരെ വിരുദ്ധമായ രൂപത്തിലും ഭാവത്തിലും യാത്ധാര്ത്യങ്ങളെ കാണപ്പെടുന്നതും എന്ന് താങ്കള്‍ തിരിച്ചറിയും എന്ന് എനിക്ക് ബോധ്യം ഉണ്ട്. തങ്ങളുടെ അവകാശങ്ങള്‍ ഏതാണെന്ന് പോലും അറിയാതെ തങ്ങളുടെ ജീവിതം പോലും മറ്റാരുടെയോ ഔദാര്യമാനെന്നു വിശ്വസിക്കാന്‍ വിധിക്കപ്പെട്ട ദശകോടി പാവപ്പെട്ടവരുടെ നാടാണ് ഇന്ത്യ. "ആര്‍ക്കും വേണ്ടാത്ത അവകാശങ്ങള്‍" എന്നൊക്കെ എഴുതുമ്പോള്‍ നല്ലതു പോലെ ആലോചിക്കണം..ലാല്‍ സലാം..!

  ReplyDelete
 8. This comment has been removed by the author.

  ReplyDelete